Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ മേൽവിലാസ രജിസ്‌ട്രേഷൻ : നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസം 

June 04, 2020

June 04, 2020

ദോഹ : ഖത്തറിൽ താമസ വിസയുള്ളവർ മേൽവിലാസം രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി ജൂലായ് 26 ന് അവസാനിക്കാനിരിക്കെ നാട്ടിൽ നിന്നും തിരിച്ചു വരാൻ കഴിയാതെ കുടുങ്ങിയവരുടെ കാര്യത്തിൽ പ്രത്യേകം പരിഗണനയുണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിലേക്ക് തിരിച്ചുവരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ ചികിത്സയ്ക്കായി പോയവർ,പഠനാവശ്യങ്ങൾക്കായി പുറത്തുപോയവർ എന്നിവരുടെ കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് ദേശീയ മേൽവിലാസ രജിസ്‌ട്രേഷൻ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണല്‍ ഡോ. അബ്ദുല്ല സായിദ് അല്‍ സാഹ്ലി പറഞ്ഞു.എന്നാൽ ഇത്തരക്കാർ ഇക്കാലയളവിൽ നാട്ടിലായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടിവരും.ഖത്തർ ട്രിബ്യു ൺ  പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

താമസവിസയുള്ള എല്ലാവരും ഖത്തറിലെ തങ്ങളുടെ താമസസ്ഥലത്തെ മേൽവിലാസവും മറ്റു വിവരങ്ങളും മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്,മെട്രാഷ് റ്റു,സേവനകേന്ദ്രങ്ങൾ എന്നിവ വഴി രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം. ഇതിനുള്ള അവസാന തിയതി ജൂലായ് 26 ആണ്. ഈ സമയ പരിധിക്കുള്ളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.അതേസമയം,കോവിഡ് കാരണം യാത്രാവിലക്കുള്ളതിനാൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പലരും ഇക്കാലയളവിനുള്ളിൽ എങ്ങനെ രജിസ്‌ട്രേഷൻ പൂർത്തിയാക്കുമെന്ന ആശങ്കയിലായിരുന്നു.ഇതിനാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News