Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ അമീർ നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി 

September 24, 2019

September 24, 2019

ദോഹ : അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ന്യൂ യോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. ന്യൂ യോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 74മത് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഇരു നേതാക്കളും.ഖത്തറിന്റെ ഐക്യരാഷ്ട്രസഭയിലെ മിഷന്‍ ഓഫീസില്‍ വെച്ച് ഇന്നലെയായിരുന്നു കൂടിക്കാഴ്ച. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഔദ്യോഗിക സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കുന്ന പരിഗണനക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി അമീറിന് നന്ദി രേഖപ്പെടുത്തി. മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളും ഇന്ത്യ-ഖത്തര്‍ ബന്ധങ്ങള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച നടത്തി.


Latest Related News