Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിലേക്ക് യാത്ര ചെയ്യാൻ വ്യാജ ആർ.ടി.പി.സി.ആർ ഉണ്ടാക്കി,നാദാപുരം പാറക്കടവ് സ്വദേശിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു

February 21, 2022

February 21, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിലേക്ക് പോകാൻ വ്യാജ കോവിഡ് ആർ.ടി.പി.സി ആർ ഫലവുമായി കണ്ണൂർ വിമാനത്താവളത്തിലെത്തിയ പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി.ഞായറാഴ്ച രാത്രി 8.30ന് കണ്ണൂരിൽ നിന്നും ദോഹയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്യാനിരുന്ന താനക്കോട്ടൂർ സ്വദേശിയെയാണ് ബോർഡിങ് പാസ് നൽകിയ ശേഷം വിമാനത്തിൽ നിന്ന് ഇറക്കിവിട്ടത്.ഹോട്ടൽ ബുക്കിങ് ഉൾപ്പെടെയുള്ള യാത്രക്കാവശ്യമായ അനുബന്ധ രേഖകൾക്കൊപ്പം നൽകിയ കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനാ ഫലം കൃത്രിമമാണെന്ന് കണ്ടതിനെ തുടർന്നായിരുന്നു നടപടി.മൈക്രോ ഹെൽത്ത് ലാബിൽ നിന്നുള്ള മറ്റൊരാളുടെ പരിശോധനാ ഫലത്തിൽ  ഇദ്ദേഹത്തിന്റെ പേരും മറ്റു വിവരങ്ങളും കൃത്രിമമായി ചേർത്താണ് വ്യാജ പരിശോധനാ ഫലം ഉണ്ടാക്കിയത്.ബോർഡിങ് പാസ് നൽകിയ ശേഷം സംശയം തോന്നിയ ജീവനക്കാർ ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഉറപ്പു വരുത്തിയ ശേഷം യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിടുകയായിരുന്നു.

കോവിഡിന്റെ സാഹചര്യത്തിൽ ഖത്തറിലേക്ക് യാത്ര ചെയ്യുന്നവർ 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലം കൂടി മറ്റ് രേഖകൾക്കൊപ്പം നൽകണമെന്നാണ് നിബന്ധന.എന്നാൽ സ്രവപരിശോധനയ്ക്കുള്ള സാമ്പിൾ നൽകാതെ തന്നെ ചില ട്രാവൽ ഏജൻസികൾ ടിക്കറ്റ് തുകക്കൊപ്പം 500 രൂപ കൂടി അധികമായി വാങ്ങി  ആർ.ടി.പി.സി.ആർ നെഗറ്റിവ് ഫലം കൂടി വ്യാജമായി നിർമിച്ചു നൽകുന്നുണ്ട്.ഇത്തരത്തിൽ എളുപ്പവഴിയിലൂടെ വ്യാജ പരിശോധനാ ഫലവുമായി എത്തിയ നിരവധി പേരുടെ യാത്ര മുടങ്ങിയ സംഭവങ്ങൾ ഇതിനു മുമ്പും കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കൊറന്റൈൻ ഹോട്ടൽ ബുക്കിങ്ങും വിമാന ടിക്കറ്റും ഉൾപ്പെടെ വലിയൊരു തുകയുടെ നഷ്ടമാണ് ഇതേതുടർന്ന് നേരിടുന്നത്.ഇതിന് പുറമെ നിയമനടപടികളും നേരിടേണ്ടി വരും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News