Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
യു.എ.ഇയിലെ 50 ശതമാനത്തിലധികം ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി

March 17, 2021

March 17, 2021

അബുദാബി: യു.എ.ഇയില്‍ ലക്ഷ്യമിട്ടവരില്‍ 52.46 ശതമാനം ആളുകള്‍ക്കും കൊവിഡ്-19 പ്രതിരോധ വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഒവൈസ്. രാജ്യത്തെ 70.21 ശതമാനം വയോധികര്‍ക്കും വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കിയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

യു.എ.ഇയിലാകെയുള്ള 205  കേന്ദ്രങ്ങളില്‍ നിന്നായി 70 ലക്ഷം ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം യു.എ.ഇയില്‍ 89746 ഡോസ് കൊവിഡ് വാക്‌സിന്‍ നല്‍കി. 100 ആളുകള്‍ക്ക് 67.43 ഡോസ് ആണ് യു.എ.ഇയിലെ വാക്‌സിന്‍ വിതരണ നിരക്ക്.

ഏറ്റവും ഉയര്‍ന്ന പ്രതിരോധ നിരക്കുള്ള രാജ്യങ്ങളില്‍ യു.എ.ഇയും ഉള്‍പ്പെടുന്നത് നല്ല കാര്യമാണ്. യു.എ.ഇയിലെ മെഡിക്കല്‍, ആരോഗ്യ സംവിധാനങ്ങളുടെ ശക്തിയാണ് ഇത് കാണിക്കുന്നത്. രാജ്യത്തെ 100 ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കുന്നതില്‍ വിജയിക്കാനായി ഞങ്ങള്‍ കഠിനമായി പരിശ്രമിക്കുകയാണ്.' -യു.എ.ഇ ആരോഗ്യ മന്ത്രി പറഞ്ഞു. 

കൊവിഡിനെതിരായ പോരാട്ടത്തില്‍ യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് വാക്‌സിനുകളുടെ ലഭ്യതയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാവരും വാക്‌സിനെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എങ്കില്‍ മാത്രമേ സമൂഹത്തിന് പ്രതിരോധശേഷി കൈവരിക്കാനും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും കഴിയുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News