Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ മെട്രാഷ് 2 ആപ്പിൽ ഇ-വാലറ്റ് സംവിധാനം,ഐഡി ഉൾപ്പെടെയുള്ള രേഖകൾ ഇനി കൊണ്ടുനടക്കേണ്ടതില്ല

June 28, 2021

June 28, 2021

ദോഹ: ഖത്തറിൽ ഇനി തിരിച്ചറിയൽ രേഖകൾ ഉൾപ്പെടെയുള്ളവ കയ്യിൽ കൊണ്ടു നടക്കേണ്ട.ഐഡി കാർഡ്, റസിഡൻസ് പെർമിറ്റ്, ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ, ഫാൻസി,സിഗ്‌നിഫിക്കന്റ് നമ്പറിന്റെ ഉടമസ്ഥാവകാശം എന്നിവ ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാം.  മെട്രാഷ് 2 ആപ്പിലൂടെ ഡിജിറ്റലായി ഉപയോഗിക്കാനുള്ള സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. 

ഇ-വാലറ്റ് സംവിധാനം ഏറെ സഹായകമാവുന്നത് പ്രവാസികൾക്കാണ്.  ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറെ  ജനകീയമായ മെട്രാഷ്2 ആപ്പിന്റെ  പുതിയ ചുവടുവെപ്പാണിത്.
സേവനങ്ങൾക്കായി ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളെ സമീപിക്കുമ്പോഴും സുരക്ഷാ ഉദ്യോഗസ്ഥർക്ക് കാണിക്കാനും ഇ വാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :

https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News