Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ പുതിയ വാണിജ്യസംരംഭങ്ങൾക്ക് താൽക്കാലിക ലൈസൻസ് അനുവദിക്കുന്നു

June 13, 2022

June 13, 2022

ദോഹ : എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും താൽക്കാലിക വാണിജ്യ ലൈസൻസ് നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും (MoI) തൊഴിൽ മന്ത്രാലയത്തിന്റെയും (MoL) സഹകരണത്തോടെയാണ്  ഹോട്ടലുകൾ, ആരോഗ്യ കേന്ദ്രങ്ങൾ,ഉൾപ്പെടെയുള്ള എല്ലാ വാണിജ്യ പ്രവർത്തനങ്ങൾക്കും ഒരു വർഷത്തേക്കുള്ള  താൽക്കാലിക വാണിജ്യ ലൈസൻസ് അനുവദിക്കുക.അതേസമയം,കോൺട്രാക്ടിങ്, ക്ലീനിങ് സർവീസ്, ലിമോസിൻ തുടങ്ങിയ ചില മേഖലകൾക്ക് ഇത് ബാധകമാവില്ല.

ഒരു വർഷത്തേക്കാണ് ലൈസൻസിന്റെ കാലാവധിയെങ്കിലും ബന്ധപ്പെട്ട ഡിപാർട്മെന്റിന്റെ സമ്മതത്തോടെ കാലാവധി നീട്ടിനൽകാമെന്നും അധികൃതർ അറിയിച്ചു.

സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ബിസിനസ് സംരംഭങ്ങൾ സുഗമമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

താൽക്കാലിക കൊമേർഷ്യൽ ലൈസൻസ് ഉപയോഗിച്ച് കമ്പനികളുടെ പ്രവർത്തനങ്ങൾ തുടങ്ങാൻ സാധ്യമല്ല, അതേസമയം പ്രവർത്തനങ്ങൽ തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്യാൻ ഇതുവഴി സാധിക്കും. രെജിസ്ട്രേഷൻസ്, ലേബർ അനുമതികൾ, സാധനങ്ങൾ വാങ്ങൽ,ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കൾ സ്വീകരിക്കൽ  എന്നിവ താൽക്കാലിക ലൈസൻസ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്.

സുപ്രധാന സെർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് മുമ്പാണ് താൽക്കാലിക ലൈസൻസ് നൽകുന്നത് എന്നതിനാൽ ഫൈനൽ ലൈസൻസ് ലഭിക്കുന്നതിന് എല്ലാ സെർട്ടിഫിക്കറ്റുകളും ഹാജരാക്കണം.

അപേക്ഷാ ഫോറം, ലീസ് അഗ്രിമെൻറ്, നിർമാണം പൂർത്തീകരിച്ച സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ് കോപ്പി.എന്നിവയാണ് താൽക്കാലിക ലൈസൻസ് ലഭിക്കാൻ നൽകേണ്ടത്:

മാനദണ്ഡങ്ങൾ ലംഘിച്ചാൽ ലൈസൻസ് ക്യാൻസൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News