Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തറിൽ ഹോം കൊറന്റൈനിൽ ഭേദഗതി,65 വയസ്സു തികയാത്തവർക്ക് ഹോട്ടൽ കൊറന്റൈൻ നിർബന്ധം 

January 20, 2021

January 20, 2021

ദോഹ: ഖത്തറില്‍ ഹോം ക്വാറന്റീന്‍ അനുവദിക്കുന്ന വിഭാഗങ്ങളുടെ പട്ടിക ആരോഗ്യ മന്ത്രാലയം പുതുക്കി. ജനുവരി 24 മുതൽ  പുതിയ പട്ടിക നിലവില്‍ വരും..നേരത്തെ 55 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് ഹോം കൊറന്റൈൻ അനുവദിച്ചിരുന്നു.എന്നാൽ ഇനി മുതൽ 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമാണ് ഹോം കൊറന്റൈൻ അനുവദിക്കുക. രാജ്യത്ത് കോവിഡ് പ്രോട്ടോക്കള്‍ പാലിച്ച് കൊണ്ട് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് ബാധകമായിരിക്കും.

ഹോട്ടല്‍ ക്വാറന്റീന്‍ ആവശ്യമില്ലാത്തതും വീട്ടില്‍ ക്വാറന്റീനില്‍ കഴിയാവുന്നതുമായ പുതിയ പട്ടികയില്‍ ഉൾപെടുന്നവർ താഴെ പറയുന്നവരാണ് :

1. 65 വയസ്സും അതിന് മുകളിലുള്ളവരും
2. അവയവ മാറ്റമോ മജ്ജ മാറ്റിവയ്ക്കലോ കഴിഞ്ഞവര്‍
3. ഇമ്യൂണോ സപ്രസീവ് തെറാപ്പി ആവശ്യമുള്ള ആരോഗ്യ പ്രശ്‌നമുള്ളവര്‍
4. ഹൃദ്രോഗമോ കൊറോണറി ആര്‍ട്ടറി രോഗമോ ഉള്ളവര്‍
5. ആസ്തമയുള്ളവര്‍
6. കാന്‍സര്‍ രോഗികള്‍
7. ഗര്‍ഭിണികള്‍
8. 0 മുതല്‍ അഞ്ച് വരെ പ്രായമുള്ള കുട്ടികളെ പരിപാലിക്കുന്ന മുലകൊടുക്കുന്ന അമ്മമാര്‍
9. മാറാത്ത കിഡ്‌നി രോഗമുള്ളവരും ഡയാലിസിസിന് വിധേയരാകുന്നവരും
10. മാറാത്ത കരള്‍ രോഗമുള്ളവര്‍
11. കാല്‍ മുറിച്ചു മാറ്റിയവര്‍
12. ദൈനംദിന ജീവിതത്തിന് മറ്റുള്ളവരെ ആശ്രയിക്കേണ്ട ഭിന്നശേഷിക്കാര്‍
13. ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ അമ്മമാരും
14. അപസ്മാര രോഗികള്‍
15. ഡയബറ്റിക് ഫൂട്ട് രോഗമുള്ളവര്‍
16. 10 ദിവസത്തിനുള്ളില്‍ അടുത്ത ബന്ധു മരിച്ചവര്‍
17. ചികില്‍സയില്‍ കഴിയുന്നവരും അടച്ചിട്ട അവസ്ഥയില്‍ കഴിഞ്ഞാല്‍ പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുള്ളവരുമായ മാനസിക ആരോഗ്യ പ്രശ്‌നമുള്ളവര്‍
18. ന്യൂറോപ്പതി, കിഡ്‌നി, കണ്ണു രോഗം തുടുങ്ങിയ പ്രമേഹ സംബന്ധമായ സങ്കീര്‍ണതകളുള്ളവര്‍
19. മുതിര്‍ന്നവര്‍ കൂടെയില്ലാത്ത 18 വയസ്സിന് താഴെ പ്രായമുള്ളവര്‍

മാറാവ്യാധികളുള്ളവര്‍ മെഡിക്കല്‍ റിപോര്‍ട്ടിനായി മൈഹെല്‍ത്ത് പേഷ്യന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. അംഗീകൃത ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് റിപോര്‍ട്ട് നേടുകയോ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെയോ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെയോ വെബ്‌സൈറ്റുകളില്‍ മാറാരോഗത്തിനുള്ള സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുകയോ ചെയ്യണം.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുക


Latest Related News