Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സ്ത്രീകൾക്ക് ഒറ്റക്ക് സഞ്ചരിക്കാൻ ഏറ്റവും സുരക്ഷിതമായ നഗരം മദീനയെന്ന് സർവേ ഫലം

February 18, 2022

February 18, 2022

റിയാദ് : സ്ത്രീകൾക്ക് സുരക്ഷിതമായി ഒറ്റക്ക് യാത്ര ചെയ്യാൻ പറ്റിയ നഗരങ്ങളുടെ പട്ടികയിൽ മദീനയ്ക്ക് ഒന്നാം സ്ഥാനം. പ്രമുഖ ട്രാവൽ ഇൻഷുറൻസ് വെബ്‌സൈറ്റായ ഇൻഷ്വർ മൈ ട്രിപ്പ്‌ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങൾ അടങ്ങിയിട്ടുള്ളത്. ഗൾഫ് നഗരമായ ദുബായ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. കുറ്റകൃത്യങ്ങളുടെ അളവ് കുറവായതിനാലാണ് മദീനയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പത്തോളം സൂചകങ്ങൾ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്. 

പത്തിൽ പത്ത് പോയിന്റും നേടിയാണ് മദീന ഒന്നാമതെത്തിയത്. തായ്‌ലന്റിലെ ചിയാങ് മൈ നഗരമാണ് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രണ്ടാമതെത്തിയത്. 9.04 പോയിന്റ് നേടിയാണ് ദുബായ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ജപ്പാനിലെ ക്യോട്ടോ, ചൈനീസ് നഗരമായ മക്കാഉ എന്നിവയും ആദ്യ അഞ്ചിൽ ഇടംപിടിച്ചു. സ്ത്രീ സുരക്ഷയിൽ ഏറ്റവും പിന്നിലുള്ളത് ദക്ഷിണാഫ്രിക്കൻ നഗരമായ ജോഹന്നാസ്ബർഗ് ആണ്. റിപ്പോർട്ട് പ്രകാരം പത്തിൽ പൂജ്യമാണ് ജോഹന്നാസ്ബർഗിന്റെ മാർക്ക്. ഇന്ത്യൻ നഗരമായ ന്യൂഡൽഹി 3.39 പോയിന്റോടെ ജോഹന്നാസ് ബർഗിനും മലേഷ്യൻ നഗരമായ ക്വലാലംമ്പൂരിനും പിന്നിലായി, അവസാന അഞ്ചിലുണ്ട്. ഇന്തോനേഷ്യയിലെ ജക്കാർത്ത, ഫ്രഞ്ച് നഗരം പാരീസ് എന്നിവയും അവസാന അഞ്ചിലുണ്ട്.


Latest Related News