Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഗ്ലോബൽ വില്ലേജിൽ നടനവിസ്മയം, മലയാളി ഡോക്ടർമാർക്ക് റെക്കോർഡ്

March 16, 2022

March 16, 2022

ദുബായ് : ഗ്ലോബൽ വില്ലേജിൽ നൃത്തചുവടുകളിലൂടെ വിസ്മയം തീർത്ത മലയാളി ഡോക്ടർമാരുടെ കൂട്ടായ്മക്ക് റെക്കോർഡ് തിളക്കം. യു.എ.ഇ യുടെ വിവിധ എമിറേറ്റുകളിലായി ജോലിചെയ്യുന്ന, അൻപതോളം മലയാളി ഡോക്ടർമാർ അടങ്ങിയ സംഘമാണ് ഫ്യൂഷൻ നൃത്തത്തിലൂടെ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സും, അറേബ്യൻ വേൾഡ് റെക്കോർഡ്‌സും തിരുത്തിയെഴുതിയത്. 

ഒരേസമയം കൂടുതൽ വനിതാ ഡോക്ടർമാർ പാരമ്പര്യനൃത്തം അവതരിപ്പിച്ചെന്ന റെക്കോർഡാണ് ഇവർ സ്വന്തമാക്കിയത്. രാജസ്ഥാൻ നാടോടി നൃത്ത ഇനമായ ഗുമർ, അറബിക് പ്രാദേശിക നൃത്തമായ ഖലീജി എന്നിവയാണ് ഇവർ അവതരിപ്പിച്ചത്. സംഘത്തിന്റെ പ്രകടനം പത്തുമിനിറ്റിലധികം നീണ്ടുനിന്നു. 'നസീജ്' എന്ന പേരിൽ നടത്തിയ പരിപാടി, മെഡിക്കോൺ ഇവന്റ്സ്‌ ആണ് സംഘടിപ്പിച്ചത്. 75 ആം സ്വാതന്ത്ര്യദിനവാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കും, അൻപതാം ദേശീയ ദിനം ആചരിക്കുന്ന യു.എ.ഇ. ക്കും പരിപാടിയിൽ ആദരമർപ്പിച്ചു.


Latest Related News