Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കമ്പ്യുട്ടറിലെ കീ ബോർഡ് കുറുക്കുവഴികൾ കണ്ണുകെട്ടിവായിക്കും,ഇന്ത്യ ബുക് ഓഫ് റെക്കോർഡിൽ ഖത്തറിൽ നിന്നുള്ള മലയാളി പെൺകുട്ടി

May 15, 2022

May 15, 2022

ദോഹ : വെറും മൂന്നു മിനുട്ട് മതി,കമ്പ്യുട്ടർ കീ ബോർഡിലെ കുറുക്കുവഴികളെല്ലാം ഈ മലയാളി പെൺകുട്ടി ഒറ്റവീർപ്പിൽ വായിക്കും.എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ജാൻവി എസ് താൽവി എന്ന മലയാളി പെൺകുട്ടിയുടെ അനിതര സാധാരണമായ ഈ മിടുക്കിനെ ആദരിച്ചിരിക്കുകയാണ് ഇന്ത്യ ബുക് ഓഫ് റെക്കോർഡ്. മൂന്നു മിനുട്ടിൽ 104 കമ്പ്യുട്ടർ ഷോർട് കട്ടുകൾ കണ്ണുകെട്ടി വായിച്ചാണ് ജാൻവി ഇന്ത്യ ബുക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്.

ദോഹയിൽ ഇലക്ട്രിക്കൽ ഡിസൈനറായ കാസർകോട് ഉദിനൂർ  സ്വദേശി സുരേഷ് താൽവിയുടെയും കണ്ണൂർ സ്വദേശിയും  സോഫ്റ്റ്‌വെയർ എഞ്ചിനിയറുമായസീനയുടെയും മകളാണ് ഈ കൊച്ചുമിടുക്കി.

ചെറുപ്പം മുതൽ കമ്പ്യൂട്ടർ ടൈപ്പിംഗിൽ അസാധാരണ വേഗതയുള്ള ജാൻവി കമ്പ്യുട്ടറുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക  


Latest Related News