Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹ ഇൻഡസ്ട്രിയൽ ഏരിയയിലെ കടകളിൽ മോഷണം നടത്തിയ അറബ് പൗരനെ അറസ്റ്റ് ചെയ്തു

April 09, 2021

April 09, 2021

ദോഹ : ഇൻഡസ്ട്രിയൽ ഏരിയയിലെ കടകളിൽ മോഷണം നടത്തിയ അറബ് പൗരനെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു.ഇൻഡസ്ട്രിയൽ ഏരിയയിലെ നിരവധി കടകളിൽ നടന്ന മോഷണത്തെക്കുറിച്ച് കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അർദ്ധരാത്രിക്ക് ശേഷം പ്രദേശത്തെ കടകളിൽ അതിക്രമിച്ചു കയറി പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടികച്ചതായി പ്രതി കുറ്റസമ്മതം നടത്തി.തൊണ്ടിമുതലും മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങൾ പോലീസ് പിടിച്ചെടുത്തു.

കടകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ അലാറം,നിരീക്ഷണ കാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും പണം കടകളിൽ സൂക്ഷിക്കരുതെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ കട ഉടമകളോട് നിർദേശിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News