Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കുവൈത്തിൽ പ്രവാസികളുടെ ചികിത്സാചെലവുകൾ കുറയ്ക്കാൻ ആരോഗ്യമന്ത്രാലയം നടപടികൾ തുടങ്ങി

September 10, 2021

September 10, 2021

കുവൈത്ത് സിറ്റി : പ്രവാസികൾക്ക് കനത്ത ആശുപത്രി ബില്ലുകൾ വരുന്നത് തടയാനുള്ള പരിശ്രമവുമായി കുവൈറ്റ് ആരോഗ്യമന്ത്രാലയം. മരുന്നുകളുടെയും, ആരോഗ്യരംഗത്തെ മറ്റ് അനുബന്ധവസ്തുക്കളുടെയും വില കുറയ്ക്കാനുള്ള നിർദ്ദേശങ്ങൾ മന്ത്രിമാരുടെ കൗൺസിലിൽ അവതരിപ്പിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.

മെഡിക്കൽ ഇൻഷുറൻസ് രംഗത്തെ അവതാളത്തിലാക്കാത്ത വിധത്തിൽ, പ്രവാസികൾക്ക് ചികിത്സാ ആനുകൂല്യങ്ങൾ നൽകാൻ കഴിയുമോ എന്നതാണ് മന്ത്രാലയം പരിശോധിക്കുന്നത്. വിശദമായ റിപ്പോർട്ട് സമർപ്പിച്ച്, വരും വർഷത്തിൽ 10 ശതമാനം എങ്കിലും ചികിത്സാ നിരക്ക് താഴേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് മന്ത്രാലയം കണക്കുകൂട്ടുന്നു. ഇക്കാര്യത്തിൽ സാമ്പത്തികകാര്യ മന്ത്രാലയവും ആരോഗ്യവകുപ്പിനെ സഹായിക്കും.


Latest Related News