Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കുവൈത്തിൽ തിരിച്ചെത്തിയ സ്വദേശി പൗരന് കോളറ സ്ഥിരീകരിച്ചു

November 26, 2022

November 26, 2022

ന്യൂസ്‌റൂം ബ്യുറോ
കുവൈത്ത് സിറ്റി : വിദേശത്ത് നിന്ന് തിരിച്ചെത്തിയ സ്വദേശിക്ക് കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.ഇറാഖിൽ നിന്നും എത്തിയ ആൾക്കാണ് രോഗബാധയുള്ളത്. നിലവിൽ ഇറാഖിലും കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശിക്ക് രോഗം ഉണ്ടെന്ന് കണ്ടെത്തിയത്.

നിലവിൽ രോഗി ആശുപത്രിയിൽ ചികിത്സയിലാണ്. സുഖം പ്രാപിക്കുന്നത് വരെ ഇയാളെ ഐ സൊലേഷൻ വാർഡിൽ ആണ് താമസിപ്പിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ അംഗീകൃത പ്രോട്ടോക്കോളുകൾക്കനുസൃതമായി നീരീക്ഷിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരന്മാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.. നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗ വ്യാപനത്തിനുള്ള സാധ്യതയില്ലെന്നും രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി- വയറിളക്കം തുടങ്ങിയ സംശയാസ്പദമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News