Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തിൽ അതീവ ജാഗ്രത :രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം

December 01, 2021

December 01, 2021

കുവൈത്ത് സിറ്റി : നിലവിൽ കുവൈത്തിലുള്ള സ്വദേശികളും വിദേശികളും തൽക്കാലം കുവൈത്തിൽ നിന്ന് പുറത്ത്‌ പോകരുതെന്ന് ഉപദേശം ലഭിച്ചതായി ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ പ്രാദേശിക അറബ്‌ ദിന പത്രം റിപ്പോർട്ട്‌ ചെയ്തു.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ വ്യക്തമല്ലെന്നും രാജ്യത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചതായി ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ സൂചിപ്പിച്ചു. വൈറസിന്റെ വ്യാപന ശേഷിയെ കുറിച്ചോ ഏതെല്ലാം രാജ്യങ്ങളിൽ പടരുന്നു എന്നത്‌ സംബന്ധിച്ചോ വ്യക്തത ഉണ്ടായിട്ടില്ല.എന്നാൽ പ്രാദേശിക, അന്തർ ദേശീയ തലങ്ങളിൽ കൂടുതൽ കർശന മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നത് പുതിയ വൈറസിന്റെ വ്യാപനത്തെ ആശ്രയിച്ചായിരിക്കുമെന്നും ഉന്നത വൃത്തങ്ങൾ അറിയിച്ചതായി പത്രം റിപ്പോർട്ട്‌ ചെയ്തു. പുതിയ വകഭേദവുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാർ വളരെ ആശങ്കയോടെയാണ് പിന്തുടരുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച ആരോഗ്യ മുൻകരുതലുകൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്നും സർക്കാർ അഭ്യർത്ഥിച്ചു
ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക


Latest Related News