Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
കുവൈത്തിൽ കോവിഡ് ചികിത്സയിലായിരുന്ന രണ്ടു പേർ മരിച്ചു,രോഗം ഭേദമാകുന്നവരുടെ എണ്ണം കുറഞ്ഞു 

July 08, 2020

July 08, 2020

കുവൈത്ത് സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 762 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം ഇതോടെ 52,007 ആയി.അതേസമയം,593 പേർക്കാണ് അസുഖം ഭേദമായത്. ഇതോടെ കുവൈത്തിൽ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 42,108 ആയി. 9520 പേരാണ് ഇനി കോവിഡ് പോസറ്റിവായി തുടരുന്നത്.

കോവിഡ് ചികിത്സയിലിരിക്കെ രണ്ടു പേരാണ് ഇന്ന് മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 379 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 501 പേർ സ്വദേശികളും 261 വിദേശികളുമാണ്.161 പേരാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഉള്ളത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 


Latest Related News