Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
കുവൈത്തിൽ ഇന്നും കോവിഡ് ഭേദമായവരുടെ എണ്ണം ഉയർന്നു,നാല് മരണം 

June 30, 2020

June 30, 2020

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 671 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 46195 ആയി.അതേസമയം 717 പേർ രോഗമുക്തി നേടി. അസുഖം ഭേദമായവരുടെ എണ്ണം ഇതോടെ  37030 ആയി ഉയർന്നു. ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ കോവിഡ് മരണ സംഖ്യ കുവൈത്തിൽ 354 ആയി.

പുതിയ രോഗികളിൽ 435 പേർ കുവൈത്ത് പൗരന്മാരാണ്. ഫർവാനിയ ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 122 പേർക്കും ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 84 പേർക്കും, അഹമ്മദിയിൽ നിന്നുള്ള 225 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 85 പേർക്കും ജഹറയിൽ നിന്നുള്ള 138 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.

നിലവിൽ 8811പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 139 പേർ തീവ്ര പരിചരണവിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4045 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. രാജ്യത്ത് ഇതുവരെ 3,86887 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രാലായം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News