Breaking News
സംസ്‌കൃതി പ്രീമിയർ ലീഗ് സീസൺ 2,ഹനാൻ ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്മാരായി | കണ്ണില്ലാത്ത ക്രൂരത,ഗസയിൽ വനിതാ ഡോക്ടറുടെ ഒൻപത് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി | ഖത്തറിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ജോലി ഒഴിവ്,യോഗ്യതയുള്ളവർ മാത്രം അപേക്ഷിക്കുക | ക്യൂ ടീം ഇമാറ ഹെൽത്ത് സെന്ററുമായി സഹകരിച്ച് പ്രഥമ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു | ഖത്തറിലെ പ്രശസ്ത മാലിന്യ സംസ്കരണ കമ്പനിയിൽ ജോലി ഒഴിവുകൾ,ഈ തസ്തികകളിൽ യോഗ്യരായവർക്ക് അപേക്ഷിക്കാം | ഗാസയിൽ മാധ്യമപ്രവർത്തകരെ കൊന്നൊടുക്കുന്നു,ഫലസ്തീൻ പത്രപ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ടു | കേരളത്തിൽ പെരുമഴ,കണ്ണൂർ,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു | ഒമാനിൽ മാൻഹോളിൽ വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന മലയാളി നെഴ്‌സ് മരിച്ചു | ഖിയ ചാമ്പ്യൻസ് ലീഗിൽ ഗ്രാൻഡ്മാൾ എഫ്.സിക്കും സിറ്റി എക്സ്ചേഞ്ചിനും ഐതിഹാസിക ജയം | ഖത്തറിൽ നോൺ-ഹോംകെയർ സ്ഥാപനത്തിൽ ജോലി ഒഴിവുകൾ |
കുവൈത്തിലെ വ്യവസായ മേഖലയിൽ വൻ തീപിടുത്തം 

September 29, 2019

September 29, 2019

Photo : Kuwait Times

കുവൈത്ത് സിറ്റി: ശുവൈഖ് വ്യവസായിക മേഖലയില്‍ പാഴ്‌വസ്തുക്കൾ കൂട്ടിയിട്ടിരുന്ന സ്ഥലത്തുനിന്ന് തീ പടർന്ന് വൻ അപകടമുണ്ടായി.എന്നാൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവിധ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്താണ് തീപിടുത്തമുണ്ടായത്.അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തീ പടരാതെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതായാണ് റിപ്പോർട്ട്.ശുഹദാ, ആര്‍ദിയ, ഇസ്‌നാദ്, ഷുവൈഖ്‌  തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്.

1000 ചതുരശ്ര മീറ്റര്‍ ചുറ്റളവിലാണ് തീ പടര്‍ന്നതെന്ന് അഗ്നിശമന സംഘം അറിയിച്ചു. തീ പടര്‍ന്നതിന്റെ കാരണം വ്യക്തമല്ല. സുരക്ഷാ സംഘം സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Latest Related News