Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കുവൈത്തിൽ സന്ദർശന, കുടുംബവിസകൾ അനുവദിച്ചു തുടങ്ങി, നിബന്ധനകൾ അറിയാം

November 01, 2021

November 01, 2021

കുവൈത്ത് സിറ്റി : കോവിഡ് പ്രതിസന്ധി കാരണം നിർത്തിവെച്ചിരുന്ന വിസ നടപടിക്രമങ്ങൾ കുവൈത്ത് പുനരാരംഭിച്ചു. അധികൃതർ മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധനകൾ കൃത്യമായി പാലിക്കാൻ കഴിയുന്നവർക്ക് മാത്രമേ വിസ സ്വന്തമാക്കാനാകൂ. ഒപ്പം, കുവൈത്ത് അംഗീകരിച്ചിട്ടുള്ള വാക്സിനുകളിൽ ഒന്നിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. 

തൊഴിൽ പത്രത്തിൽ ചുരുങ്ങിയത് 500 ദിനാർ എങ്കിലും ശമ്പളമുള്ളവർക്ക് മാത്രമേ കുടുംബവിസയ്ക്ക് അപേക്ഷിക്കാൻ കഴിയുകയുള്ളൂ. 16 വയസിന് മുകളിൽ പ്രായമുള്ള മക്കൾക്ക് കുടുംബവിസ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ക്യുആർ കോഡ് അടങ്ങിയ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാനും നിർദേശമുണ്ട്. 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് ഇത്തരത്തിൽ കുടുംബവിസ അനുവദിക്കാൻ തീരുമാനിച്ചത്.


Latest Related News