Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ലോകകപ്പിന് പ്രത്യേക പാക്കേജുകളുമായി കുവൈത്ത് എയർവെയ്‌സും,ദിവസവും 13 സർവീസുകൾ

September 01, 2022

September 01, 2022

കുവൈത്ത് സിറ്റി :ഖത്തർ ലോകകപ്പിൽ പങ്കെടുക്കുന്ന കുവൈത്തിൽ നിന്നുള്ള ഫുട്‍ബോൾ ആരധകർക്കായി കുവൈത്ത്എ എയർവെയ്‌സ് പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു.200 കുവൈത്തി ദിനാർ മുതൽ (ഏകദേശം $649) ആരംഭിക്കുന്ന വിമാന ടിക്കറ്റ് ഉൾപ്പെടെയുള്ള പാക്കേജുകൾ ലഭ്യമാണെന്ന് കുവൈത്ത് എയർവെയ്‌സ് സിഇഒ മയെൻ റസൂഖി വ്യാഴാഴ്ച അറിയിച്ചു.

ലകകപ്പ് ടിക്കറ്റുകളും വിമാന ടിക്കറ്റും  ബുക്ക് ചെയ്ത ശേഷം,ഹയ്യ ആപ്ലിക്കേഷനിൽ  വിശദാംശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദോഹയിലേക്ക് പ്രതിദിനം 13 ഷട്ടിൽ വിമാന സർവീസുകളാണ്  കുവൈത്ത് എയർവെയ്‌സ് പദ്ധതിയിടുന്നത്.

ഇക്കണോമി ക്ലാസ് യാത്രക്കാർക്ക് 7 കിലോയിൽ കൂടാത്ത ലഗേജ് അനുവദിക്കും.അതേസമയം ബിസിനസ് ക്‌ളാസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക്  യഥാക്രമം 10, 15 കിലോയിൽ കൂടാത്ത ബാഗേജുകൾ അനുവദിക്കുമെന്നും   മയെൻ റസൂഖി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News