Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കെപിഎസി ലളിത ഐസിയുവിൽ

November 08, 2021

November 08, 2021

നടി കെപിഎസി ലളിതയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കരൾ സംബന്ധമായ രോഗത്താൽ പത്ത് ദിവസം മുൻപാണ് നടിയെ എറണാകുളത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടർന്നാണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടെങ്കിലും, കരൾ മാറ്റിവെക്കേണ്ടിവരുമെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. 

നിലവിൽ ലളിതകലാ അക്കാദമിയുടെ ചെയർപേഴ്‌സൺ കൂടിയായ കെപിഎസി ലളിതയുടെ വിദഗ്ധചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രായവും ആരോഗ്യസ്ഥിതിയും പ്രതികൂലമായതിനാലാണ് കരൾ മാറ്റിവെക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ.


Latest Related News