Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ദോഹയിൽ നിന്നും നാട്ടിലെത്തി ക്വറന്റൈനിൽ കഴിയുന്നതിനിടെ കോഴിക്കോട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു 

July 05, 2020

July 05, 2020

ദോഹ : ഖത്തറിൽ നിന്ന് നാട്ടിലെത്തി ക്വാറന്റയിനിൽ കഴിയുകയായിരുന്ന കോഴിക്കോട് വളയം സ്വദേശി നാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. കുളങ്ങരത്ത് അബ്ദുൽ കരീമാണ് മരിച്ചത്.54 വയസ്സായിരുന്നു.പന്ത്രണ്ട് ദിവസം മുമ്പാണ് ദോഹയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്.ദോഹയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.

വീടിന്റെ മുകൾ നിലയിൽ ക്വാറന്റയിനിലായിരുന്നു ഇദ്ദേഹം ശനിയാഴ്‌ച രാത്രിയാണ്  മുറിയിൽ കുഴഞ്ഞു വീണത് . ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മരണശേഷം നടത്തിയ സ്രവപരിശോധനയിൽ കോവിഡ് നെഗറ്റിവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. . 
ആയിഷയാണ്  ഭാര്യ. മക്കൾ: സിദ്ധീക്ക്, ആശിഖ് , റയീസ്, സീനത്ത്, നജഫാത്തിമ

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക      


Latest Related News