Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോഴിക്കോട് സ്വദേശി സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിര്യാതനായി 

August 09, 2020

August 09, 2020

റിയാദ് : ഹൃദയാഘാതം മൂലം മലയാളി മരിച്ചു. കോഴിക്കോട് അരീക്കാട് നല്ലളം സ്വദ്ദേശി ബുഷറ മന്‍സിലില്‍ അബ്​ദുല്‍ ലത്തീഫ് (57) സൗദിയിലെ ഹഫര്‍ അല്‍ബാത്വിനില്‍ നിര്യാതനായി.ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്​ച രാവിലെയായിരുന്നു അന്ത്യം.

രാവിലെ ജോലിക്ക് പുറപ്പെടുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന്  സഹപ്രവര്‍ത്തകന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഡോ. നൂര്‍ മുഹമ്മദ് ഖാന്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.

13 വര്‍ഷമായി അല്‍ജവ്സ ഗോള്‍ഡന്‍ ട്രേഡിങ് കമ്പനിയിൽ  സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ഒൻപത് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്.

ഭാര്യ: വാഹിദ. മക്കള്‍: ഫാരിഷ, ഫാദിയ.

ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് വെല്‍ഫയര്‍ കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നു.

ന്യൂസ്‌റൂം വാർത്തകൾക്കുള്ള ഗ്രൂപ്പുകളിൽ ചേരാൻ +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News