Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂർ സ്വദേശിയും ഭാര്യയും നാട്ടില്‍ വാഹനാപകടത്തിൽ മരിച്ചു

June 15, 2021

June 15, 2021

കൊടുങ്ങല്ലൂര്‍: നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയില്‍പ്പെട്ട് യുവദമ്പതികള്‍ മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം കാര പുതിയ റോഡിനടുത്ത് നെടുംപറമ്പില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍ (ഷാനു- 33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചേ മുക്കാലോടെ കോട്ടപ്പുറം-മൂത്തകുന്നം പാലത്തിലായിരുന്നു അപകടം.

കോഴിക്കോട് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ലോറിക്കടിയിലേക്ക് മറിയുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സഊദിയില്‍ ഡ്രൈവര്‍ ആയിരുന്ന ഷാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് വീടിന് പുറത്തിറങ്ങിയത്.
ഭാര്യയുമൊത്ത് എറണാകുളം ലിസി ആശുപത്രിയില്‍ പോയി മടങ്ങുന്ന വഴിയായിരുന്നു അപകടം. കോവിഡ് ബാധിതയായിരുന്ന ഹസീന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രോഗമുക്തി നേടിയത്.


Latest Related News