Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
മലയാളി അധ്യാപിക സൗദിയിൽ ഹൃദയാഘാതം മൂലം നിര്യാതയായി

November 17, 2021

November 17, 2021

ബുറൈദ : ബുറൈദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപികയായ ആലപ്പുഴ സ്വദേശി ജാസ്മിൻ അമീൻ (53) നിര്യാതയായി. സ്കൂളിൽ നിന്നും മടങ്ങിയെത്തി വീട്ടിൽ വിശ്രമിക്കുകയായിരുന്ന ജാസ്മിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് അടുത്തുള്ള ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടീച്ചർ, അവിടെ വെച്ചാണ് മരണമടഞ്ഞത്. 

അൽ ഖസീമിലെ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന ജാസ്മിൻ കഴിഞ്ഞ 10 വർഷമായി ബുറൈദ ഇന്ത്യൻ സ്കൂളിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.ജാസ്മിന്റെ അകാലവിയോഗത്തിൽ മിഷൻ സൗദി ചാപ്റ്റർ കമ്മിറ്റി, അൽ ഖസീം മേഖല കമ്മിറ്റി, ഖസീം പ്രവാസി സംഘം തുടങ്ങിയ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. ഭൗതികശരീരം ബുറൈദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ഭർത്താവ് : മുഹമ്മദ്‌ അമീൻ 

മകൾ : അലിയ അമീൻ


Latest Related News