Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

November 21, 2021

November 21, 2021

കുവൈത്ത് സിറ്റി : കണ്ണൂർ സ്വദേശിയായ യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. വിളക്കന്നൂർ പൊറഞ്ഞനാൽ പ്രസാദ്  പി ലൂക്കോസ് ആണ് അന്തരിച്ചത്. 33 വയസായിരുന്നു. അഹ്മദി കെ.ഒ. സി. ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. 

നാല് ദിവസം മുൻപാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ മംഗഫ് യൂണിറ്റ് അംഗമായിരുന്നു. ഭാര്യ മിന്നു ആൻ ജോസ് കുവൈത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. 

പിതാവ് : പൊറഞ്ഞനാൽ ലൂക്കോസ് 

മാതാവ് : ഡെയ്‌സി ലൂക്കോസ്


Latest Related News