Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കോവിഡ്19-കത്താറയിലെ വാണിജ്യ സ്ഥാപനങ്ങൾ അടക്കുന്നു,ഹമദ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം.

March 14, 2020

March 14, 2020

ദോഹ : കൊറോണാ വ്യാപനം തടയുന്നതിന്റെ ഭാഗമായി കത്താറയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റുകൾ,കഫേകൾ,ആർട് ഗാലറികൾ എന്നിവ നാളെ മുതൽ അടച്ചിടും. ഹെൽത്ത് ക്ലബ്ബിലും കത്താറാ ബീച്ചിലും പ്രവേശനം അനുവദിക്കില്ല.കത്താറ ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതിനിടെ,ഹമദ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രോഗികളെ കിടത്തി ചികിൽസിക്കുന്ന മുറികളിൽ സന്ദർശകരെ പരിമിതപ്പെടുത്തും. ഏറ്റവും അടുത്ത ബന്ധുക്കളെ മാത്രമേ ഒരേ സമയം ഇനി മുതൽ മുറികളിൽ പ്രവേശിപ്പിക്കുകയുള്ളൂ. ഇവർ പതിനഞ്ചു മിനുട്ടിൽ കൂടുതൽ സമയം മുറികളിൽ തങ്ങരുത്.ഇനായ സ്പെഷ്യലൈസ്ഡ് കെയർ സെന്റർ ഉൾപെടെ ഹമദിന് കീഴിലുള്ള എല്ലാ ആശുപത്രികളിലും ഇത് ബാധകമാണ്.രോഗികളുടെ ബന്ധുക്കൾ പുതിയ തീരുമാനവുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News