Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കണ്ണൂർ തുവ്വക്കുന്ന് സ്വദേശി ദോഹയിൽ നിര്യാതനായി

September 13, 2021

September 13, 2021

ദോഹ :കണ്ണൂർ തുവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹിമാൻ (40) ദോഹയിൽ നിര്യാതനായി. കഴിഞ്ഞ വെള്ളിയാഴ്ച കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഹമദ് ആശുപത്രിയിലെ വെന്റിലേറ്ററിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. തുടർന്ന് ഇന്ന്(തിങ്കളാഴ്ച) മരണപ്പെടുകയായിരുന്നു.അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണറായ അബ്ദുൽ റഹ്‌മാൻ ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു. 

പരേതരായ കുനിയിൽ അമ്മദ്ഹാജി - ആയിശ ദമ്പതികളുടെ മകനാണ്.പിതാവ് അമ്മദ് ഹാജി ആറ് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഭാര്യ, സഫ്രജ. മൂന്ന് മക്കളുണ്ട്.
സഹോദരങ്ങൾ :സൈനബ ,അഷറഫ്,ആസ്യ ,അസ്മ.മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകും.

 


Latest Related News