Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് ഖത്തറിലെ റെസ്റ്റോറന്റ് ഉടമ,വാർത്ത പുറത്തായതോടെ പ്രതി ഒളിവിൽ

November 17, 2020

November 17, 2020

ദോഹ : കണ്ണൂർ തളിപ്പറമ്പിൽ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി ഖത്തറിൽ ഒളിവിൽ.ദോഹയിലെ മുഗളിനയിൽ റെറ്റോറന്റ് നടത്തുന്ന പ്രതിക്കെതിരെ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഖത്തറിൽ നിന്നും ഇയാളെ നാട്ടിലെത്തിക്കാൻ പല ഭാഗത്തു നിന്നും സമ്മർദമുണ്ടെന്നാണ് വിവരം. സഹോദരങ്ങൾ താമസിക്കുന്ന വീടുകൾ ഉൾപ്പെടെ നാല് വീടുകളുള്ള കോമ്പൗണ്ടിൽ മറ്റൊരു വീട്ടിലാണ് ഇയാൾ താമസിച്ചിരുന്നത്.പ്രതിയെ നാട്ടിലെത്തിക്കണമെന്ന് നാട്ടുകാരും പരിചയക്കാരും സഹോദരങ്ങളെ നിർബന്ധിക്കാൻ തുടങ്ങിയതോടെ ഇയാൾ മറ്റൊരിടത്തേക്ക് താമസം മാറിയതായാണ് സൂചന.ഇതിനിടെ,നാട്ടിലെത്തിയാൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ളതിനാൽ നേപ്പാളിലേക്ക് കടക്കാൻ പ്രതി ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

തളിപ്പറമ്പ് കുറുമാത്തൂർ സ്വദേശിയായ ഇയാൾ ലോക്കഡൗൺ കാലത്ത് നാട്ടിലുണ്ടായിരുന്ന സമയത്താണ് മകളെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.കഴിഞ്ഞ ഫെബ്രുവരിയിൽ നാട്ടിലെത്തിയ പ്രതി ഒക്ടോബർ 21നാണ് ഖത്തറിലേക്ക് മടങ്ങിയത്.പിന്നീട് കഴിഞ്ഞ ദിവസം ശാരീരിക അവശതകളെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്  ആറുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്.സംഭവം വിദേശത്തുള്ള പിതാവിനെ അറിയിച്ചിരുന്നു.എന്നാല്‍, പിതാവ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് കുട്ടി പൊലീസിനോട് ആദ്യം സത്യാവസ്ഥ തുറന്നു പറഞ്ഞിരുന്നില്ല. പകരം,2019 ഡിസംബറില്‍ വീട്ടില്‍ ആളില്ലാത്ത ദിവസം അതേ കോമ്പൗണ്ടിൽ തന്നെ താമസിക്കുന്ന പെങ്ങളുടെ പത്താം ക്ലാസുകാരനായ മകൻ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയത്. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിലും ഇക്കാര്യം തന്നെയാണ് പറഞ്ഞത്.എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊലീസിന് പൊരുത്തക്കേടുകള്‍ തോന്നിയതോടെ വനിത പൊലീസുകാരുടെയും കൗണ്‍സിലിംഗ് വിദഗ്ധരുടെയും സഹായത്തോടെ പെണ്‍കുട്ടിയോട് വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതോടെയാണ് സത്യാവസ്ഥ പെൺകുട്ടി തുറന്നു പറഞ്ഞത്.തന്റെ പേര് പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്ന് പിതാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

വർഷങ്ങളായി ദോഹയിലെ മുഗളിനയിൽ റെസ്റ്റോറന്റ് നടത്തിവരുന്ന പ്രതിയുടെ കുടുംബം ഇടക്കിടെ സന്ദർശക വിസയിൽ ഖത്തറിൽ വന്നു താമസിക്കാറുണ്ടായിരുന്നു.രണ്ടു വർഷം മുമ്പാണ് കുടുംബം അവസാനമായി ഖത്തറിൽ വന്നുപോയത്.പ്രതിയെ ഏതെങ്കിലും വിധത്തിൽ നാട്ടിലെത്തിച്ച് നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്നാണ് ഖത്തറിലെ ഇവരുടെ നാട്ടുകാരും പരിചയക്കാരും ആവശ്യപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.
 


Latest Related News