Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
കണ്ണൂർ സ്വദേശിയെ ദോഹയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി,മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുള്ളതായി സൂചന

February 05, 2022

February 05, 2022

 അൻവർ പാലേരി 

ദോഹ : ഖത്തറിൽ താമസ സ്ഥലത്ത് മലയാളി യുവാവിന്റെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം കണ്ടെത്തി.കണ്ണൂർ  ശ്രീകണ്ഠാപുരം സ്വദേശി അരിയങ്ങോട്ട് സുധീഷിന്റെ മൃതദേഹമാണ് ഐൻ ഖാലിദിലെ താമസ സ്ഥലത്ത് കണ്ടെത്തിയത്.മൃതദേഹത്തിന് മൂന്നു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് സൂചന.ഇന്ന് വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്.

മുറിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന സുധീഷിനെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവരമൊന്നും ലഭിച്ചിരുന്നില്ല.മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിവരമറിയിച്ചതിനാൽ പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സുഹൃത്തുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഐടി വിദഗ്ധനായ സുധീഷ് ഖത്തറിലെ സലാം ടെക്‌നോളജി ഉൾപെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.ബ്ലാക് കാറ്റ് എൻജിനിയറിങ് എന്ന സ്ഥാപനത്തിലെ ജോലി മതിയാക്കിയ ശേഷം മറ്റൊരു വിസയിലെത്തി ജോലി അന്വേഷിക്കുകയായിരുന്നു.

കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News