Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയിൽ ഇരുചക്രവാഹനം കാറുമായി കൂട്ടിയിടിച്ച് മലയാളി മരിച്ചു

May 08, 2022

May 08, 2022

റിയാദ്: സൗദി അറേബ്യയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു മലയാളി മരിച്ചു. റിയാദിലെ റൗദയിൽ ഉണ്ടായ അപകടത്തിൽ കണ്ണൂർ ശ്രീകണ്ഡപുരം സ്വദേശി കറ്റാടത്തു മൊയ്‌തീൻ (38) ആണ് മരിച്ചത്. ഇരുചക്ര വാഹനത്തിൽ ഡെലിവറിക്കായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വദേശി ഓടിച്ചിരുന്ന കാറുമായി മൊയ്‌തീൻറെ ബൈക്ക് കൂട്ടി ഇടിക്കുകയായിരുന്നു.

അഞ്ചുവർഷമായി സൗദിയിലുള്ള മൊയ്‌തീൻ അഞ്ചു മാസം മുൻപാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. പിതാവ്: പരേതനായ അബ്ദുള്ള. മാതാവ്: കാറ്റടത്ത്‌ ആമിന ഉമ്മ. ഭാര്യ: ജുവൈരിയ. മക്കൾ: ശിബില, ശിയാസ്‌, ശംല, സംറാസ്. മയ്യിത്ത് റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് സഹോദരൻ മുഹമ്മദ്‌ കുഞ്ഞിനൊപ്പം റിയാദ്‌ കെ. എം. സി.സി വെൽഫെയർ വിംഗ്‌  ചെയർമാൻ സിദ്ധീഖ്‌ തുവ്വൂർ, ഷാഹിദ്‌ മാഷ്‌, ഇർഷാദ്‌ കായക്കൂൽ, ദഖ്‌വാൻ വയനാട് തുടങ്ങിയവർ രംഗത്തുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News