Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ലോകകപ്പ് : ഖത്തറിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ അനുവദിക്കണമെന്ന് ഇസ്രായേൽ

May 22, 2022

May 22, 2022

ദോഹ :ലോകകപ്പിന് മുന്നോടിയായി ഫുട്ബോൾ ആരാധകർക്ക് ഖത്തറിലെത്താൻ നേരിട്ടുള്ള വിമാന സർവീസുകൾ അനുവദിക്കണമെന്ന് ഇസ്രായേൽ. ദോഹക്കും ഇസ്രായേലിലെ  ബെൻ ഗുറിയോൺ എയർപോർട്ടിനുമിടയിൽ സർവീസുകൾ അനുവദിക്കണമെന്നാണ് ആവശ്യം.ഇസ്രായേൽ പത്രമായ 'ഹായോം'ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഖത്തറും ഇസ്രായേലും തമ്മിൽ ഔദ്യോഗിക നയതന്ത്ര ബന്ധമില്ല.നേരിട്ടുള്ള വിമാന സർവീസ് ഇല്ലാത്തതിനാൽ മറ്റു രാജ്യങ്ങൾ വഴി മാത്രമേ ഇസ്രായേലിൽ നിന്നും ഖത്തറിലേക്ക് വരാൻ കഴിയൂ. തുർക്കി, സൈപ്രസ്,ജോർദാൻ എന്നീ രാജ്യങ്ങൾ വഴിയാണ് ഇസ്രായേലിൽ നിന്നുള്ളവർ ഖത്തറിലേക്ക് യാത്ര ചെയ്യാറുള്ളത്. എന്നാൽ മൊത്തം യാത്രാ സമയം ഏഴ് മുതൽ പത്ത് മണിക്കൂർ വരെയാണ് ഇതിന് വേണ്ടിവരുന്നത്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് വേളയിൽ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കണമെന്ന അഭ്യർത്ഥനയുമായി ഇസ്രായേൽ രംഗത്തെത്തിയത്.

ലോകകപ്പ് മത്സരങ്ങൾ കാണുന്നതിന് ആയിരക്കണക്കിന് ഇസ്രായേലികൾ ഇതിനകം ടിക്കറ്റ് വാങ്ങിയിട്ടുണ്ടെന്ന് 'ഹയോം' റിപ്പോർട്ട് ചെയ്യുന്നു, ഇതിനു പുറമെ ലോകകപ്പ് ടിക്കറ്റ് വാങ്ങുന്നതിനുള്ള പ്രത്യേക ഇസ്രായേലി ലോട്ടറി നേടിയ പതിനയ്യായിരം ഇസ്രായേലികളും കളി കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News