Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
പേൾ ഖത്തറിലെ നഴ്‌സറിയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി പരാതി

March 21, 2021

March 21, 2021

ദോഹ: ദി പേൾ ഖത്തറിലെ പ്രശസ്ത നഴ്സറിയിൽ വച്ച് തൻ്റെ മകൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി.പെൺകുട്ടിയുടെ അമ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.മുമ്പ് നടന്ന സംഭവം മാർച്ച് 17- നാണ് അമ്മ വെളിപ്പെടുത്തിയത്.

രണ്ട് വയസ്സുള്ള തൻ്റെ മകൾ ദി പേളിലെ  പ്രശസ്ത നഴ്സറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ട്യൂഷൻ ഫീസ് ഉയർത്തിയ ശേഷം കുട്ടിയെ അവിടെ പഠിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അമ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു. നഴ്സറിയിലെ പഠനം അവസാനിപ്പിക്കാൻ അമ്മ നിർബന്ധിതയായെങ്കിലും സ്റ്റാഫ് അംഗങ്ങളിലൊരാളായ ടീച്ചിംഗ് അസിസ്റ്റന്റുമായി അവർ ബന്ധം പുലർത്തിയിരുന്നു.ടീച്ചിങ് അസിസ്റ്റന്റ് തൻ്റെ മകളുടെ സ്വകാര്യ ഭാഗത്ത് മനഃപൂർവം കൈ വെക്കുന്ന വീഡിയോ താൻ കാണേണ്ടി വന്നതായും  അമ്മ വെളിപ്പെടുത്തി. അവർ വീഡിയോ ചിത്രീകരിച്ചുവെന്നും മറ്റുള്ളവർക്ക് കൈമാറിയെന്നുമാണ്അ ഇതിൽ നിന്ന്മ്മ മനസിലാക്കുന്നതെന്നും പെൺകുട്ടിയുടെ അമ്മ  ആരോപിച്ചു.

ഏതാനും മാസങ്ങൾക്കുശേഷം കുട്ടിയുമായുള്ള സംഭാഷണത്തിൽ നഴ്സറിയിലെ ക്ലാസ് റൂമിലും ടോയ്‌ലറ്റുകളിലും വെച്ച് പീഡനങ്ങൾ നടന്നതായി വിവരം ലഭിച്ചുവെന്നും അമ്മ വെളിപ്പെടുത്തി. തനിക്കും കുഞ്ഞിനും പ്രാഥമിക നിയമ സഹായം ആവശ്യമുണ്ടെന്നും പ്രൊഫഷണൽ സഹായം തേടുകയാണെന്നും അവർ സോഷ്യൽ മീഡിയയിൽ അഭ്യർത്ഥിച്ചു.

അമ്മയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി. സംഭവത്തെക്കുറിച് അന്വേഷണം തുടങ്ങിയതായി ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു.

സംഭവത്തിന് ശേഷം കുട്ടിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായതായും അമ്മ വെളിപ്പെടുത്തി.

വ്യാഴാഴ്ച വൈകുന്നേരം വാർത്ത പുറത്തുവന്നതോടെ ഇരയുടെ മാതാപിതാക്കളുമായി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവം നടന്ന സമയത്തെ വീഴ്ചകൾ സമഗ്രമായി അന്വേഷിക്കുമെന്നും അധികൃതർ വെളിപ്പെടുത്തി. പ്രതികളെ ഉടൻ പിടികൂടണമെന്നും ശിക്ഷ നൽകണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെട്ടു.

  ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News