Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ഡിസംബർ ഒന്ന് മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാം, അഞ്ചുദിവസത്തെ ക്വാറന്റൈൻ നിർബന്ധം

November 26, 2021

November 26, 2021

ജിദ്ദ : കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് സൗദി പിൻ‌വലിക്കുന്നു. ഡിസംബർ ഒന്ന് മുതൽ ഇന്ത്യയിൽ നിന്നും നേരിട്ട് സൗദിയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ ആറ് രാജ്യങ്ങളുടെ യാത്രാവിലക്കാണ്‌ നീക്കിയത്. ഇന്തോനേഷ്യ, പാകിസ്ഥാൻ, ബ്രസീൽ, വിയറ്റ്നാം, ഈജിപ്ത് എന്നിവയാണ് മറ്റ് രാജ്യങ്ങൾ. 

സൗദിയിലെത്തേണ്ട പ്രവാസികൾ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റൈൻ ഇരുന്നതിന് ശേഷമേ സൗദിയിൽ പ്രവേശിക്കാവൂ എന്ന നിബന്ധനയാണ് ഇതോടെ ഇല്ലാതായത്. ഭീമമായ സംഖ്യ ഹോട്ടൽ ക്വാറന്റൈനിനും വിമാനടിക്കറ്റിനുമായി ചെലവഴിക്കേണ്ട ദുരവസ്ഥയിലായിരുന്നു പ്രവാസികൾ. സൗദിയിൽ എത്തിയ ശേഷം 14 ദിവസം ക്വാറന്റൈനിൽ കഴിയേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. അഞ്ചുദിവസത്തെ ഇൻസ്‌റ്റിറ്റൂഷനൽ ക്വാറന്റൈൻ ആണ് പ്രവാസികൾക്കുള്ള നിർദേശം. സൗദിയിൽ നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് ക്വാറന്റൈൻ വ്യവസ്ഥയിൽ ഇളവ് ലഭിച്ചേക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News