Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
കേന്ദ്ര ഊർജ മന്ത്രി ധർമേന്ദ്ര പ്രധാൻ ഖത്തർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

September 13, 2019

September 13, 2019

ദോഹ : ഔദ്യോഗിക സന്ദർശനത്തിന് ദോഹയിലെത്തിയ കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും പൊതു താൽപര്യമുള്ള വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. കേന്ദ്രമന്ത്രിക്കൊപ്പം എത്തിയ പ്രതിനിധി സംഘവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

ഖത്തർ പെട്രോളിയം പ്രസിഡന്റും ഊർജ കാര്യ സഹമന്ത്രിയുമായ സാദ് ഷെരീദ അൽകാബിയുമായും സംഘം കൂടിക്കാഴ്ച നടത്തി. ഊർജം, പ്രകൃതി വാതകം എന്നീ മേഖലകളിലെ സഹകരണം  സംബന്ധിച്ചാണ് ചർച്ച നടത്തിയത്. ദോഹയിലെ എണ്ണ, വാതക വ്യവസായ കമ്പനി സിഇഒമാർ, സീനിയർ എക്‌സിക്യൂട്ടീവുമാർ എന്നിവരുമായും മന്ത്രി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് ഖത്തർ സന്ദർശനം.


Latest Related News