Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഇന്ത്യൻ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

April 18, 2022

April 18, 2022

റിയാദ് : റിയാദിലെ പ്രമുഖ ഇന്ത്യൻ ഗൈനക്കോളജിസ്റ്റും അൽ ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്‌നാട് സ്വദേശി ഡോ.സത്യഭാമ അന്തരിച്ചു.ഇന്നലെ(ഞായറാഴ്ച) ഉച്ചയ്ക്ക് രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ സൗദി ജർമൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നു പതിറ്റാണ്ടിലേറെയായി റിയാദിലുള്ള ഡോ.സത്യഭാമ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുമായി വളരെ അടുപ്പം പുലർത്തിയിരുന്നു.സൗദിയിലെ ആദ്യകാല ഗൈനക്കോളജിസ്റ്റായിരുന്നു.അമ്മയുടെ മരണവർത്തയറിഞ്ഞ് യു.കെയിലുള്ള മകൻ ഡോ.വരുൺ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.മറ്റൊരു മകൻ നാട്ടിലെത്തും.ഭർത്താവ് നേരത്തെ മരിച്ചിരുന്നു.

മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി പ്രവർത്തകർ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News