Breaking News
കുവൈത്ത് അപ്പാർട്മെന്റിലെ തീപിടുത്തം,മരണം അഞ്ചായി | ബലിപെരുന്നാൾ,വാരാന്ത്യ അവധി ഉൾപെടെ ഖത്തറിൽ അഞ്ച് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു | കുവൈത്തിൽ രണ്ട് അപ്പാർട്മെന്റുകളിൽ തീപിടുത്തം,മൂന്ന് മരണം | മൈൻഡ് ട്യൂൺ ഇക്കൊ വെവ്സ് ദോഹയിൽ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു | ഒരു മാസം ദോഹ മെട്രോയിൽ സൗജന്യ യാത്ര,വമ്പൻ ഓഫറുമായി മെട്രോ പാസ് | അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട് | ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതയായി | കുവൈത്തിൽ ലൈസൻസ് ഇല്ലാതെ ക്ലിനിക് നടത്തിയ ഇന്ത്യക്കാരി അറസ്റ്റിൽ | ഡീസൽ വിലയിൽ നേരിയ കുറവ്,ഖത്തറിൽ ജൂൺ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു | ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ബലി പെരുന്നാൾ അവധി ദിനങ്ങൾ അറിയാം |
ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 26, 2022

May 26, 2022

ഷാർജ : ഇന്ത്യക്കാരായ ഡോക്ടർ ദമ്പതികളെ ഷാർജയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മുംബൈ സ്വദേശികളായ ഡോ.ജാവേദ്(76),ഡോ.ഫർഹത്ത് ഫാത്തിമ(70)എന്നിവരാണ് മരിച്ചത്.ഷാർജയിലെ അൽ നഹ്ദയിൽ റെസിഡൻഷ്യൽ ടവറിലെ ഇവർ താമസിക്കുന്ന പതിമൂന്നാം നിലയിലെ അപ്പാർട്മെന്റിലാണ് ദമ്പതികൾ ജീവനൊടുക്കിയത്.

ഷാർജയിൽ ഡോക്ടറായ മകനെ സന്ദർശിക്കാനാണ് ഇരുവരും എത്തിയത്.ജോലി കഴിഞ്ഞു തിരിച്ചെത്തിയ മകനാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് പോലീസ് റിപ്പോർട്ട്.മകൻ പോലീസിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.പോലീസ് സംഘമെത്തി മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News