Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സംയുക്തസൈനികമേധാവിയുടെ മരണം, ഇന്ത്യൻ സൈനിക ഉപാധ്യക്ഷൻ ഖത്തർ സന്ദർശനം പൂർത്തിയാക്കാതെ മടങ്ങി

December 09, 2021

December 09, 2021

ദോഹ : രണ്ട് ദിവസത്തെ ഖത്തർ സന്ദർശനത്തിനായി ദോഹയിലെത്തിയ സൈനിക ഉപാധ്യക്ഷൻ ചാണ്ടി പ്രസാദ് മൊഹന്തി ഡൽഹിയിലേക്ക് മടങ്ങി. സംയുക്തസൈനികമേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ മരണമടഞ്ഞതിനെ തുടർന്നാണ് മൊഹന്തി സന്ദർശനം പാതിവഴിയിൽ ഉപേക്ഷിച്ചു മടങ്ങിയത്. 

ഇന്ത്യക്കും ഖത്തറിനും ഇടയിലെ പ്രതിരോധ സഹകരണത്തെ കുറിച്ച് ചർച്ചകൾ നടത്താനായി വ്യാഴാഴ്ച ആണ് മൊഹന്തി ദോഹയിൽ എത്തിയത്. വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്താനും പദ്ധതി ഉണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് സൈനികരംഗത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥരിൽ ഒരാളായ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് സമീപം അപകടത്തിൽ പെട്ടത്. സംഭവത്തിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.


Latest Related News