Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
സൗദിയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു, പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി

October 30, 2019

October 30, 2019

റിയാദ് : സൗദി അറേബ്യയുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങി.  സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഒപ്പുവെച്ച കരാറുകളിൽ പ്രധാനം. സൗദി സന്ദർശനത്തിന്റെ ഭാഗമായി, സൗദി രാജാവുമായും ജോർദാൻ രാജാവുമായും റിയാദിൽ വെച്ച് നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമാണ് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചത്. സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ എഗ്രിമെന്റാണ് ഇതിൽ പ്രധാനം. കരാർ പ്രകാരം ഇരു രാജ്യങ്ങൾക്കും തന്ത്രപ്രധാന മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ സാധിക്കും. ഇതിന് മുമ്പ് എട്ട് രാജ്യങ്ങളുമായി സൗദി സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കരാർ ഒപ്പ് വെച്ചിട്ടുണ്ട്. പ്രതിരോധം, സുരക്ഷ, ഊർജ, വാണിജ്യ മേഖലകളിലെ സഹകരണം വർധിപ്പിക്കുക, ഇരു രാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസ്, ഹജ്ജ് തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയവ ഒപ്പുവെച്ച കരാറുകളിൽപ്പെടും.

ഇരു രാജ്യങ്ങളിലെയും നിക്ഷേപം വർധിപ്പിക്കാനും ധാരണയായി. നേരത്തെ സൗദി ഭരണാധികാരി സൽമാൻ രാജാവുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വകുപ്പുകളുടെ മന്ത്രിമാരുമായും, ജോർദാനിലെ അബ്ദുള്ള രാജാവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സംഗമത്തിൽ പ്രധാനമന്ത്രി സംസാരിച്ചു. നിക്ഷേപ സൗഹൃദ രാജ്യമാണ് ഇന്ത്യയെന്നും വിദേശ നിക്ഷേപകർക്ക് എല്ലാ സൗകര്യവും ഇന്ത്യയിൽ ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. റിയാദിലെ കൊട്ടാരത്തിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത നരേന്ദ്രമോദി ഇന്നലെ രാത്രിതന്നെ ഇന്ത്യയിലേക്ക് മടങ്ങി.


Latest Related News