Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ദില്ലിയിൽ നിന്ന് റിയാദിലേക്കും കുവൈത്തിലേക്കും ഇൻഡിഗോയുടെ പുതിയ സർവീസുകൾ

September 01, 2019

September 01, 2019

ഇന്ത്യ, സൗദി, കുവൈത്ത് എന്നീ രാജ്യങ്ങളിലെ തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സർവീസിന് മികച്ച പ്രതികരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇൻഡിഗോയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ വില്യം ബൗൾട്ടർ പറഞ്ഞു.

റിയാദ് : ഒക്ടോബർ 11 മുതൽ ഇൻഡിഗോ ഗൾഫ് സെക്ടറിലേക്ക് 2 സർവീസുകൾ കൂടി ആരംഭിക്കുന്നു. ഡൽഹിയിൽനിന്ന് റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കാണു പുതിയ സേവനം. നിലവിൽ മുംബൈ-ജിദ്ദ സെക്ടറിൽ ഇൻഡിഗോയ്ക്ക് പ്രതിദിന സർവീസുണ്ട്. ഡൽഹിയിൽനിന്ന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടുന്ന 6-ഇ 1839 വിമാനം പ്രാദേശിക സമയം 3ന് റിയാദിൽ എത്തും. തിരിച്ച് വൈകിട്ട് 4ന് പുറപ്പെട്ട് (6ഇ 1841 വിമാനം) രാത്രി 11.25 ഡൽഹിയിൽ എത്തും വിധമാണ് പ്രതിദിന സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ പുലർച്ചെ 2.20ന് ഡൽഹിയിൽ നിന്നു പുറപ്പെടുന്ന വിമാനം 4ന് കുവൈത്തിലെത്തും. തിരിച്ച് 5ന് പുറപ്പെടുന്ന വിമാനം രാവിലെ 11.15 ന് ഡൽഹിയിൽ എത്തും. 


Latest Related News