Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
സൗദിയിൽ കടന്നും ആക്രമണം,ആയിരത്തിലേറെ ശത്രുസൈനികരെ പിടികൂടിയതായി ഹൂതികൾ 

September 29, 2019

September 29, 2019

Photo : Reuters

സന്‍ആ: തെക്കുപടിഞ്ഞാറന്‍ സൗദിയിലെ നജ്‌റാന്‍ അതിര്‍ത്തിയില്‍ കടന്ന് ആക്രമണം നടത്തിയതായും നിരവധി സൈനിക ഉദ്യോഗസ്ഥരെ പിടികൂടിയതായും ഹൂത്തികള്‍ അവകാശപ്പെട്ടു. ആക്രമണത്തില്‍ മൂന്ന് ശത്രു സൈനിക ബ്രിഗേഡുകള്‍ തകര്‍ന്നതായി യെമന്‍ ആസ്ഥാനമായുള്ള വിമതരുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 72 മണിക്കൂര്‍ മുമ്പാണ് നജ്‌റാന്‍ പരിസരത്ത് ആക്രമണം നടത്തിയതെന്നും ഡ്രോണ്‍, മിസൈല്‍, വ്യോമ പ്രതിരോധ യൂണിറ്റുകള്‍ ഇതിനായി ഉപയോഗിച്ചുവെന്നും ഹൂതി വക്താവ് പറഞ്ഞു. നൂറുകണക്കിന് കവചിത വാഹനങ്ങളെയും ആയിരക്കണക്കിന് സഊദി സൈനികരെയും പിടിച്ചെടുത്തതായി ഹൂത്തികളുടെ നേതൃത്വത്തിലുള്ള അല്‍ മസിറ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, സൗദി അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

യെമന്റെ വടക്കന്‍ ഭാഗം നിയന്ത്രിക്കുന്ന ഹൂത്തികള്‍ അടുത്തിടെ സൗദി അറേബ്യയുടെ തെക്കേ അതിര്‍ത്തിയില്‍ തങ്ങളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. സൗദി അരാംകോക്ക് നേരെ സെപ്റ്റംബര്‍ 14 നുണ്ടായ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തവും വിമതര്‍ ഏറ്റെടുത്തിരുന്നു. 


Latest Related News