Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
സൗദിയിലെ എണ്ണസംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം

March 20, 2022

March 20, 2022

റിയാദ് : സൗദി അറേബ്യക്ക് നേരെ വീണ്ടും ആക്രമണമഴിച്ചുവിട്ട് ഹൂതി വിമതർ. രാജ്യത്തെ ഇന്ധനശാലകളെ ലക്ഷ്യമാക്കിയാണ് ഇത്തവണയും ആക്രമണമുണ്ടായത്. ജിസാനിലെ അരാംകോ എണ്ണക്കമ്പനിയുടെ ശാഖയിലും, ദർഹ്രാൻ അൽ ജനൂബ് പവർ സ്റ്റേഷനിലും, അൽ ഷഫീഖ് ഡീസലൈസേഷൻ പ്ലാന്റിലും ആക്രമണമുണ്ടായി. അതേസമയം, സംഭവത്തിൽ ആർക്കും പരിക്കോ മറ്റ് അത്യാഹിതങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 


സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളും മിസൈലുകളും നശിപ്പിച്ചതായി സൗദി സഖ്യസേന അറിയിച്ചു. ഇതാദ്യമായല്ല അപകടസാധ്യത കൂടുതലുള്ള, ഇന്ധനശാലകളെ ഹൂതികൾ ലക്ഷ്യം വെക്കുന്നത്. മാർച്ച് 10 ന് റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയും സമാനമായ ആക്രമണം ഉണ്ടായിരുന്നു. ചർച്ചകളിലൂടെ യമൻ പ്രശ്നം പരിഹരിക്കാനുള്ള ജി.സി.സി.യുടെ പരിശ്രമങ്ങളുമായി സഹകരിക്കില്ലെന്ന് ഹൂതികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നത്.


Latest Related News