Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വരുന്നവർക്ക് ഹോട്ടൽ കൊറന്റൈൻ നിർബന്ധം 

August 06, 2020

August 06, 2020

ദോഹ : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ നിലവിൽ കേരളത്തിൽ നിന്നും ദോഹയിലേക്കു മടങ്ങുന്ന പ്രവാസികള്‍ക്ക് ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകും. ഖത്തര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നിബന്ധനകള്‍ പ്രകാരമുള്ള  അംഗീകൃത കോവിഡ് പരിശോധനാ കേന്ദ്രങ്ങളുടെ പട്ടിക ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് ഐ.സി.എം.ആർ അംഗീകാരമുള്ള ഏതെങ്കിലും ലാബിൽ പരിശോധന നടത്തിയ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിലും ഖത്തറിൽ എത്തിയാൽ ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്ബന്ധമായിരിക്കും. അതേസമയം,കേരളത്തിൽ നിന്ന് യാത്രചെയ്യണമെങ്കിൽ ഇന്ത്യയിലെ മാനദണ്ഡമനുസരിച്ച് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.

ഖത്തറിലേക്ക് മടങ്ങുന്നവർക്ക് എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. ജോലി ചെയ്യുന്ന സ്‌പോണ്‍സറോ കമ്പനിയോ ആണ് എന്‍ട്രി പെര്‍മിറ്റിന് വേണ്ടി അപേക്ഷിക്കേണ്ടത്. ഇതിനായി ഗവണ്‍മെന്റ് പോര്‍ട്ടലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഖത്തറില്‍നിന്നും എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നതോടെ മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരു മാസമാണ് എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി. കുടുംബാംഗങ്ങള്‍ക്കും എന്‍ട്രി പെര്‍മിറ്റ് ലഭിക്കും. എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ ഡിസ്‌കവര്‍ ഖത്തര്‍ വെബ്‌സൈറ്റില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്യുകയും ഇഹ്ത‌റാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ഖത്തറിലെത്തിയാല്‍ വിമാനത്താവളത്തില്‍വെച്ചു തന്നെ പ്രഥമ ടെസ്റ്റിനു വിധേയരാകണം. ഫലം നെഗറ്റീവാണെങ്കില്‍ ഒരാഴ്ചത്തെ ഹോട്ടല്‍ ക്വാറന്റൈനില്‍ പോകാം. പോസിറ്റീവാണ് ഫലം എങ്കില്‍ ചികിത്സക്കായി ഐസൊലേഷനിലേക്കു മാറ്റും. ക്വാറന്റൈനില്‍ കഴിയുന്നവരെ ആറാം ദിവസം വീണ്ടും പരിശോധനക്കു വിധേയമാക്കി ഫലം നഗറ്റീവായാല്‍ ഹോം ക്വാറന്റൈനില്‍ അയക്കും. ഒരാഴ്ചക്കു ശേഷമേ ജോലിക്കായി പുറത്തിറങ്ങാന്‍ അനുവദിക്കൂ. 

വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News