Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഹമദ് മെഡിക്കൽ കോർപറേഷന് ഒ പോസിറ്റീവ് രക്തം വേണം, രക്തദാതാക്കളെ തേടുന്നു

February 03, 2022

February 03, 2022

ദോഹ : ഹമദ് മെഡിക്കൽ കോർപറേഷനിലെ ബ്ലഡ് ബാങ്കിൽ ഓ പോസിറ്റീവ് ഗണത്തിൽ പെട്ട രക്തത്തിന് ദൗർലഭ്യമുണ്ടെന്ന് അധികൃതർ അറിയിച്ചു. രക്തം ദാനം ചെയ്യാൻ സന്നദ്ധരായവർ എത്രയും പെട്ടെന്ന് ഹമദ് ജനറൽ ഹോസ്പിറ്റലിന് സമീപം  സ്ഥിതിചെയ്യുന്ന ബ്ലഡ് ബാങ്കിൽ ഹാജരാവണം. 

ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴ് മണി മുതൽ രാത്രി ഒൻപതര വരെയും, ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെയും ബാങ്ക് പ്രവർത്തിക്കും. വെള്ളിയാഴ്ച അവധിയാണ്. മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, തീർത്തും അണുവിമുക്തമായ അന്തരീക്ഷത്തിലാണ് രക്തം ശേഖരിക്കുന്നതെന്നും, കഴിയുന്നത്ര പേർ മുന്നോട്ട് വരണമെന്നും ഹമദ് അധികൃതർ അഭ്യർത്ഥിച്ചു.


Latest Related News