Breaking News
ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി |
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ ആദരം, സൗജന്യ പാസ് അനുവദിക്കും 

June 09, 2021

June 09, 2021

ദോഹ: ആരോഗ്യ മഖലയിലെ പ്രവര്‍ത്തകര്‍ക്ക് ഖത്തര്‍ മ്യൂസിയത്തിന്റെ സൗജന്യ പാസ്.കൊവിഡ് മഹാമാരിക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്ക് കള്‍ച്ചറല്‍ പാസും മെമ്പര്‍ഷിപ്പും നല്‍കുന്നത്. ഹമദ് മെഡിക്കല്‍ സെന്റര്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍,മിനിസ്ട്രി ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് നാഷണല്‍ മ്യൂസിയം ഓഫ് ഖത്തറിന്റെ ഗിഫ്റ്റ് ഷോപ്പുകളില്‍ നിന്നും മെമ്പര്‍ഷിപ്പ് കാര്‍ഡുകള്‍ ലഭിക്കും. ജീവനക്കാര്‍ തങ്ങളുടെ ഐ.ഡി കാര്‍ഡുകള്‍ കാണിച്ചാല്‍ സൗജന്യ പാസ് ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

രാജ്യത്ത് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ അശ്രാന്തപരിശ്രമം നടത്തിയവരാണ് ആരോഗ്യേഖലയിലെ പ്രവര്‍ത്തകരെന്ന് ഖത്തര്‍ മ്യൂസിയം സി.ഇ.ഒ അഹമദ് മൂസ അല്‍ നംല പറഞ്ഞു. ഇവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പാസ് അനുവദിക്കുന്നത്. പാസ് ഉപയോഗിച്ച് മ്യൂസിയങ്ങള്‍,ഗ്യാലറികള്‍, താത്കാലിക പ്രദര്‍ശനങ്ങള്‍, നാഷണല്‍ മ്യൂസിയം, മതാഫ്,അല്‍റിങ് ഗ്യാലറി, ഫയര്‍‌സ്റ്റേഷന്‍ ആര്‍ട്ടിസ്റ്റ് ഇന്‍ റെസിഡന്‍സ് എന്നിവിടങ്ങള്‍ സൗജന്യമായി സന്ദര്‍ശിക്കാം. കൂടാതെ മെമ്പര്‍മാര്‍ക്ക് കള്‍ച്ചര്‍ പാസ് ടൂറുകളിലും മറ്റു പരിപാടികളിലും പങ്കെടുക്കാം. ഗിഫ്റ്റ് ഷോപ്പുകളില്‍ 25 ശതാനം ഡിസ്‌കൗണ്ട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ലഭിക്കും.


Latest Related News