Breaking News
ഖത്തറിൽ പ്രവാസിയായിരുന്ന പെരിങ്ങത്തൂർ സ്വദേശി നാട്ടിൽ നിര്യാതനായി | സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ |
ആഭ്യന്തര കാര്യങ്ങളിലെ ഹാനികരമായ ഇടപെടല്‍: വിദേശികളെ ഉടന്‍ നാടു കടത്തുമെന്ന് കുവൈത്ത്

June 30, 2021

June 30, 2021

കുവൈത്ത് സിറ്റി:രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയോ ഹാനികരമായ പെരുമാറ്റുണ്ടാവുകയോ ചെയ്താല്‍ ഏതു വിദേശിയെയും ഉടന്‍ നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരന്ത്രി. കുവൈറ്റ് നഗരത്തിലെ ഇറാദ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുകയും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ദുരുപയോഗം ചെയ്യുകയുമുണ്ടായ പശ്ചാത്തലത്തില്‍ പ്രതിയായ വിദേശിയെ നാട് കടത്താന്‍ മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
പൊതുതാല്‍പര്യത്തിനും സുരക്ഷയ്ക്കും ധാര്‍മ്മികതയ്ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വിദേശികളെ  ഉടനടി നാടുകടത്തുമെന്നാണ് ആഭ്യന്തരമന്ത്രി ശൈഖ് തമര്‍ അല്‍ അലി ഉത്തരവിട്ടത്. അനധികൃത ഒത്തുചേരലുകളില്‍ പങ്കെടുക്കുകയോ കുവൈത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയോ ചെയ്യുന്ന ഏതൊരു താമസക്കാരനും നടപടി നേരിടേണ്ടിവരുമെന്ന് അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

 


Latest Related News