Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഹജ്ജ് കർമങ്ങൾക്ക് തുടക്കമായി,അറഫാ സംഗമം നാളെ

June 26, 2023

June 26, 2023

ന്യൂസ്‌റൂം ബ്യുറോ
മക്ക : ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടകർ തമ്പുകളുടെ നഗരമായ മിനായിലെ തമ്പുകളിൽ എത്തിത്തുടങ്ങി. 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള തീർഥാടകർ ഉൾപ്പെടെ ഭൂരിഭാഗം പേരും ഇന്ന് രാത്രി മിനായിലേക്ക് നീങ്ങി. ഇന്ന് ഉച്ചയ്ക്ക് മുമ്പായി ഏതാണ്ട് എല്ലാ തീർഥാടകരും മിനായിലെ തമ്പുകളിൽ എത്തിച്ചേരും. മിനായിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ഹറം പള്ളിയിൽ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന ‘ഖുദൂമിന്റെ ത്വവാഫ്’ നിർവഹിക്കുന്ന തിരക്കിലാണ് തീർഥാടകർ.

ഇന്ന് ഉച്ചയ്ക്ക് ശേഷം മിനായിൽ താമസിച്ചാണ് തീർത്ഥാടകർ ഹജ്ജ് കർമത്തിന് തുടക്കം കുറിക്കുക. ചൊവ്വാഴ്ചയാണ് ഹജ്ജിൻറെ പ്രധാന കർമമായ അറഫാ സംഗമം. ഇന്ന് മിനായിൽ താമസിക്കുന്ന തീർഥാടകർ നാളെ രാവിലെ അറഫയിലേക്ക് നീങ്ങും. മീന, അറഫ, മുസ്ദലിഫ, മക്കയിലെ ഹറം പള്ളി എന്നിവിടങ്ങളിലായി കർമങ്ങൾ നിർവഹിക്കുന്ന തീർഥാടകർ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ മിനായിൽ നിന്നു മടങ്ങും.

160 രാജ്യങ്ങളിൽ നിന്നുള്ള 20 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷത്തോളം തീർഥാടകർ ഹജ്ജ് നിർവഹിക്കുന്നുണ്ട്. കേരളത്തിൽ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി മാത്രം പതിനൊന്നായിരത്തിലേറെ തീർഥാടകരാണ് ഹജ്ജിന് എത്തിയിരിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും  മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News