Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
പ്രമേഹത്തിനുള്ള  ഗ്ളൂക്കോഫേജ് അപകടകാരിയല്ലെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ

December 14, 2019

December 14, 2019

ദോഹ : പ്രമേഹ രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന മെറ്റ്ഫോമിൻ ( ഗ്ളൂക്കോഫേജ് ) ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു. അർബുദത്തിന് കാരണമായേക്കാവുന്ന എൻ.ഡി.എം.എയുടെ സാന്നിധ്യം സംശയിക്കുന്നതിനാൽ ഗ്ളൂക്കോഫേജിന് ഹമദ് മെഡിക്കൽ കോർപറേഷൻ താൽകാലികമായി വിലക്ക് ഏർപെടുത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഗ്ലൂക്കോഫേജിൽ എൻടിഎംഎ യുടെ സാന്നിധ്യമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിലക്ക് പിൻവലിച്ചത്.

യഥാർത്ഥ ഉൽപാദകരായ ഫ്രാൻസിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന ഗ്ളൂക്കോഫേജ് ആണ് ഹമദ് മെഡിക്കൽ കോർപറേഷൻ വിതരണം ചെയ്യുന്നതെന്നും ഇത് പൂർണമായും സുരക്ഷിതമാണെന്നും എച്.എം.സി വാർത്താകുറിപ്പിൽ അറിയിച്ചു.അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനും (എഫ്.ഡി.എ) യൂറോപ്യൻ മെഡിസിൻസ് ഏജൻസി( ഇ.എം.എ) യും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിരമായി ഈ ഗുളികകൾ ഉപയോഗിക്കുന്ന രോഗികൾക്ക് തുടർന്നും ഉപയോഗിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.

പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മെറ്റ്‌ഫോമിൻ ഗ്ലുക്കോഫേജ് എന്ന വാണിജ്യ നാമത്തിലാണ് അറിയപ്പെടുന്നത്.


Latest Related News