Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഗൾഫ്പ്രതിസന്ധിക്ക് ഉടൻ പരിഹാരമാകും,അനുരഞ്ജനത്തിന് ശേഷമുള്ള ആദ്യ ഗൾഫ് ഉച്ചകോടി കുവൈത്തിലായിരിക്കുമെന്നും പാർലമെന്റ് സ്പീക്കർ

December 06, 2020

December 06, 2020

കുവൈത്ത് സിറ്റി : ഖത്തറുമായി ബന്ധപ്പെട്ട ഗൾഫ് പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നും തുടർന്ന് കുവൈത്തിൽ വെച്ച്‌ ആദ്യ ഗൾഫ്‌ ഉച്ചകോടി നടത്തപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും കുവൈത്ത്‌ പാർലമന്റ്‌ സ്പീക്കർ മർസ്സൂഖ്‌ അൽ ഘാനം പറഞ്ഞു.. തെരഞ്ഞെടുപ്പ്‌ പോളിംഗ്‌ സ്റ്റേഷനിൽ മലയാള മാധ്യമ പ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.. കോവിഡ്‌ കാലത്ത്‌ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ വോട്ടിംഗ്‌ ശതമാനം പ്രതികൂലമാകുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ വോട്ടിംഗ്‌ ശതമാനം ഉയരുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2006 മുതൽ തുടർച്ചയായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അൽ ഘാനം 2013 ൽ മുതൽ കുവൈത്ത്‌ പാർലമന്റ്‌ സ്പീക്കറായി തുടരുകയാണ്. പുതിയ പാർലമെന്റിലും അദ്ദേഹം സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെടുമെന്നാണു വിലയിരുത്തപ്പെടുന്നത്‌.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News