Breaking News
സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ വാഹന പാർക്കിങ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു | കുവൈത്തിൽ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു | ഖത്തറിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഹജ്ജ് വാക്സിൻ ലഭ്യമാണെന്ന് അധികൃതർ | ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ |
ഖത്തർ ലോകകപ്പ് ഗൂഗിൾ സെർച്ചിന്റെ 25 വർഷത്തെ ചരിത്രം തിരുത്തിയെന്ന് ഗൂഗിള്‍ സിഇഒ

December 19, 2022

December 19, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഫൈനൽ നടന്ന ഡിസംബർ 18ന് രാത്രി കഴിഞ്ഞ 25 വര്‍ഷത്തിനിടയ്‌ക്ക് ഗൂഗിള്‍ നേരിട്ട ഏറ്റവും വലിയ 'ട്രാഫിക്ക്' അനുഭവപ്പെട്ടതായി റിപ്പോർട്ട്.ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ഈ ലോകം മുഴുവനും തിരഞ്ഞ് കൊണ്ടിരുന്നത് ഒരൊറ്റ കാര്യമാണെന്നായിരുന്നു സുന്ദര്‍ പിച്ചൈയുടെ പ്രതികരണം.


ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും ഗൂഗിളില്‍ കയറി ആളുകള്‍ തിരഞ്ഞത് ലോകകപ്പ് ഫൈനല്‍ മാച്ച്‌ ആയിരുന്നു. ലുസൈല്‍ സ്റ്റേഡിയത്തില്‍ മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ സംഭവിച്ച ഏറ്റവും വലിയ തിരക്കായിരുന്നു ഗൂഗിളില്‍. ആളുകള്‍ക്ക് തിരഞ്ഞുകൊണ്ടിരുന്നത് ഒരേയൊരു കാര്യം. ആ ഒരൊറ്റ കാര്യമറിയാന്‍ ഇതുവരെ കാണാത്ത തിരക്ക്. ഗൂഗിള്‍ പോലും അതിശയിച്ചുപോയെന്നാണ് സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്.തിങ്കളാഴ്ച രാവിലെയാണ് ഗൂഗിള്‍ സിഇഒ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഈ വര്‍ഷം തിരഞ്ഞത് ഫിഫ വേള്‍ഡ് കപ്പ് ആണെന്ന് 'ഇയര്‍ ഇന്‍ സര്‍ച്ച്‌ 2022' എന്ന റിപ്പോര്‍ട്ടില്‍ നേരത്തെ തന്നെ ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News