Breaking News
ഒമാനിലെ ജബൽ ശംസിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഒമാനി പൗരന്മാർ മരിച്ചു  | ഖത്തറിലെ സൂഖ് വാഖിഫിൽ രണ്ട് ദിവസം കൊണ്ട് വിറ്റഴിച്ചത് 20,000 കിലോ ഇന്ത്യൻ മാമ്പഴം  | പുതിയ വെടിനിർത്തൽ കരാറുമായി ഇസ്രായേൽ,ഖത്തർ വഴി ഹമാസിന് കൈമാറി  | എയർ ഹോസ്റ്റസ് സ്വർണക്കടത്ത്,കണ്ണൂർ സ്വദേശിയായ കാബിൻ ക്രൂ അറസ്റ്റിൽ   | ഖത്തറിൽ ഹൗസ് ഡ്രൈവറെ ആവശ്യമുണ്ട്; ഇന്ത്യക്കാർക്ക് അപേക്ഷിക്കാം | ഖത്തറില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ്,ഇന്ന് മുതൽ പ്രാബല്യത്തിൽ | ഖത്തറിന്റെ വിദ്യാഭ്യാസ പൈതൃകം,പുതുമോടിയിൽ അൽ ജമീലിയ സ്‌കൂൾ | ഖത്തറിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾക്കും ബസുകൾക്കും നിരോധനം ഏർപ്പെടുത്തി | ജിദ്ദയില്‍ താമസ കെട്ടിടം തകര്‍ന്നുവീണു; എട്ട് പേരെ രക്ഷപ്പെടുത്തി | യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ; നിയമം ലംഘിച്ചാൽ പിഴ |
ഖത്തർ ദേശീയ ദിനം,ആദരവർപ്പിച്ച് ഗൂഗ്ളും 

December 18, 2020

December 18, 2020

ദോഹ : ഖത്തർ ദേശീയ ദിനത്തിന് ആദരവർപ്പിച്ചു രാജ്യത്തെ ഗൂഗ്ൾ ഉപയോക്താക്കൾക്കായി ഗൂഗ്ൾ മുഖ ചിത്രത്തിൽ മാറ്റം വരുത്തി. പർപ്പിൾ നിറത്തിൽ ഖത്തർ ദേശീയ പതാക കൂടി ഉൾപെടുത്തിയാണ് ഗൂഗ്ൾ ദേശീയ ദിനത്തിൽ തങ്ങളുടെ മുഖച്ഛായ മാറ്റിയത്.

രാജ്യത്തിന്റെ ഏകീകരണത്തെയും ദേശീയ സ്വാതന്ത്ര്യത്തിന്റെയും ദിനം ഗൂഗ്ൾ ആഘോഷിക്കുകയാണ്.മെറൂണും വെള്ളയും കലർന്ന ഖത്തർ ദേശീയ പതാകയാണ് ഗൂഗിൾ ചിത്രീകരിച്ചിരിക്കുന്നത്. 1971 ലാണ് ഖത്തർ ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.മെറൂൺ നിറം നിലവിൽ 'ഖത്തർ മെറൂൺ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെന്നും ഗൂഗ്ൾ വിശദീകരിച്ചു. ഖത്തറിന്റെ ദേശീയ മുദ്രയായി മാറിയ മെറൂൺ നിറത്തിന്റെ ചരിത്രവും ഗൂഗ്ൾ നൽകിയിട്ടുണ്ട്.പ്രാചീന കാലം മുതൽ ഒരു തരം കക്കയിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഈ നിറം ഉപയോഗിച്ചാണ് വസ്ത്രങ്ങൾക്ക് മോടി കൂട്ടിയിരുന്നതെന്നും രാജകീയ വസ്ത്രങ്ങൾക്ക് ഈ നിറമാണ് ഉപയോഗിച്ചിരുന്നതെന്നും ഗൂഗ്ൾ ഓർമിപ്പിച്ചു.ഖത്തറിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഖത്തർ പർപ്പിൾ എന്നും ഗൂഗ്ൾ ദേശീയ ദിനത്തിൽ നൽകിയ വിശദീകരണത്തിൽ വ്യക്തമാക്കി.

TELEGRAM

https://t.me/s/newsroomme

FACEBOOK PAGE

https://www.facebook.com/newsroomme

WHATSAPP

https://chat.whatsapp.com/LZ20WFU8hdbBkgtTcfkxq7


Latest Related News